മണ്ണിനടിയിൽ നിന്ന് പുറത്തുവന്ന 25 ടൺ പഴക്കമുള്ള വിശ്വാസസാക്ഷ്യം
Rev. George Varughese (Shaji Karackal)
ജെറുസലേം: ഇസ്രായേലിലെ കിര്യാത് ഗാത്തിൽ പുരാവസ്തുശാസ്ത്രജ്ഞർ ഏകദേശം 2,000 വർഷം പഴക്കമുള്ള ‘മിക്വെ ‘ എന്നു വിളിക്കപ്പെടുന്ന ഒരു യഹൂദ വിശ്വാസ ആചാരങ്ങളുടെ ഭാഗമായ സ്നാനക്കുളം കണ്ടെത്തി.
യേശുവിന്റെ ജീവിതകാലത്ത് നിലനിന്ന രണ്ടാം ദേവാലയ കാലഘട്ടത്തിൽപ്പെട്ടതാണ് ഈ കുളം. ഇവിടെ ഇപ്പോൾ നടക്കുന്ന നിർമാണപ്രവർത്തനങ്ങൾക്കിടയിലാണ് ഇത് കണ്ടെത്തിയത്. ഏകദേശം 25 ടൺ ഭാരമുള്ളതിനാൽ, 300 ടൺ ശേഷിയുള്ള വമ്പൻ ക്രെയിൻ ഉപയോഗിച്ചാണ് കുളം കേടുപാടില്ലാതെ മണ്ണിൽ നിന്ന് ഉയർത്തിയത്.
പുരാവസ്തു ഗവേഷകർക്ക് ഇവിടെ കല്ലിൽ നിർമ്മിച്ച ആചാരപാത്രങ്ങളും ലഭിച്ചു. യഹൂദരുടെ ശുദ്ധീകരണ ആചാരങ്ങളുമായി ബന്ധപ്പെട്ടിരുന്ന ഈ വസ്തുക്കൾ, അന്നത്തെ ജനങ്ങളുടെ വിശ്വാസജീവിതത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്നു.
ഈ കണ്ടെത്തലിന്റെ ഏറ്റവും വലിയ പ്രത്യേകത, ഈ പ്രദേശത്ത് മുമ്പ് അറിയപ്പെടാത്ത ഒരു യഹൂദ കുടിയേറ്റം ഉണ്ടായിരുന്നുവെന്ന സൂചന ലഭിച്ചതാണ്. യേശുവിന്റെ കാലത്ത് ഈ പ്രദേശത്ത് ജനങ്ങൾ ജീവിക്കുകയും ആരാധനാചാരങ്ങൾ പാലിക്കുകയും ചെയ്തിരുന്നു എന്നതിന് ഇത് മറ്റൊരു തെളിവായി മാറുന്നു.
നിർമാണം പൂർത്തിയായ ശേഷം ഈ പുരാതന കുളം വീണ്ടും അതേ സ്ഥലത്തേക്ക് കൊണ്ടുവന്ന് പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കാനാണ് അധികൃതരുടെ പദ്ധതി.
ഇത് വെറും പഴയൊരു കൽക്കുളമല്ല. ഏകദേശം 2,000 വർഷങ്ങൾക്ക് മുമ്പ് ഇവിടെ ജീവിച്ചിരുന്ന ആളുകളുടെ വിശ്വാസവും ജീവിതവും ഓർമ്മിപ്പിക്കുന്ന ഒരു നിശ്ശബ്ദ സാക്ഷ്യമാണ് ഇത്.
ചരിത്രം ചിലപ്പോൾ പുസ്തകത്താളുകളിൽ നിന്ന് മാത്രമല്ല, മണ്ണിനടിയിൽ നിന്ന് ഒരു വലിയ ക്രെയിനിൽ കയറിയും പുറത്തുവരും.

