ബെർഗൻഫീൽഡിൽ സുവിശേഷ കൺവെൻഷൻ 2026
ബെർഗൻഫീൽഡ്, ന്യൂജേഴ്സി: എസ്ടിഇസിഐ ബെർഗൻഫീൽഡ് സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ കൺവെൻഷൻ 2026 ഒക്ടോബർ 16, 17, 18 തീയതികളിൽ നടത്തപ്പെടും. ‘നിന്നെ ഞാൻ കാവൽക്കാരനാക്കി വെച്ചിരിക്കുന്നു’ (യെഹെസ്കേൽ 33:7) എന്നതാണ് ചിന്താവിഷയം.
എസ്ടിഇസിഐ ഫിലഡൽഫിയ ഇടവക വികാരി റവ. ജോബെൽ ഇ. ചാക്കോ വെള്ളി വൈകിട്ട് 7 മണിക്ക്, എസ്ടിഇസിഐ ക്വീൻസ് ഇടവക വികാരി റവ. ബിൻസൺ തോമസ് ശനി വൈകിട്ട് 6:30 ന്, ചെന്നൈ ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡയറക്ടർ ഡോ. എബി അലക്സാണ്ടർ ഞായറാഴ്ച രാവിലെ 10:30ന് ആരാധനയിലും പ്രസംഗിക്കും. 34 ഡെൽഫോർഡ് അവന്യൂ, ബെർഗൻഫീൽഡാണ് കൺവെൻഷൻ വേദി.
കൂടുതൽ വിവരങ്ങൾക്ക്: റവ. ഡോ. അനിയൻകുഞ്ഞ് ജോയ്കുട്ടി (വികാരി) 201-615-8367, സി.എസ്. രാജു (വൈസ് പ്രസിഡന്റ്) 201-836-7552, ജോ വർഗീസ് (സെക്രട്ടറി) 732-718-1942, വർഗീസ് പി. ജോൺ (ട്രഷറർ) 201-281-9755.

Source: maruppacha.com

