Event

ഐപിസി കാനഡ റീജിയൻ കൺവെൻഷൻ ജൂലൈ 31 മുതൽ ടോറോന്റോയിൽ

July 30, 2026 · madmin

റോന്റോ: ഐപിസി കാനഡ റീജിയൻ കൺവെൻഷൻ ജൂലൈ 31, ഓഗസ്റ്റ് 1, 2 തീയതികളിൽ ടോറോൻ്റോയിൽ നടക്കും. ജൂലൈ 31, ഓഗസ്റ്റ് 1 (വെള്ളി, ശനി) ദിവസങ്ങളിലെ യോഗങ്ങൾ ടോറോന്റോയിലെ കേരള ക്രിസ്ത്യൻ അസംബ്ലിയിലും (KCA), ഓഗസ്റ്റ് 2 ഞായറാഴ്ചയിലെ സംയുക്ത സഭായോഗം ഹംബർ വാലി യുണൈറ്റഡ് ചർച്ചിലും നടക്കും.

കാനഡയിലെ വിവിധ പ്രൊവിൻസുകളിൽ നിന്നുള്ള സഭകളിൽ നിന്നായി നിരവധി പാസ്റ്റർമാരും വിശ്വാസികളും കൺവെൻഷനിൽ പങ്കെടുക്കും.

റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ എബി കെ. ബെൻ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാസ്റ്റർ തോമസ് ഫിലിപ്പ് വെൺമണി മുഖ്യപ്രഭാഷകനായിരിക്കും. ഡോ.ടോം ഫിലിപ്പ് (ഹ്യൂസ്റ്റൺ) ആരാധനയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ വർഗീസ് ഈശോയുടെ നേതൃത്വത്തിലുള്ള റീജിയൻ ക്വയറാണ് ഗാനശുശ്രൂഷ നിർവ്വഹിക്കുന്നത്. കൺവെൻഷൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി റീജിയൻ സെക്രട്ടറി പാസ്റ്റർ ബെറിൻ തോമസ്, പബ്ലിസിറ്റി കൺവീനർ സജു യോഹന്നാൻ എന്നിവർ അറിയിച്ചു.

Malayalam English Manglish and Hindi Bible Searchend-article