AGIFNA സൗത്ത് സെൻട്രൽ റീജിയൻ സമ്മേളനം ഒക്ടോബർ 24 ന്
ഒക്കലഹോമ: AGIFNA സൗത്ത് സെൻട്രൽ റീജിയൻ ഏകദിന സമ്മേളനം 2026 ഒക്ടോബർ 24 ശനിയാഴ്ച ഓക്കലഹോമയിലുള്ള ന്യൂ ലൈഫ് പെന്തെക്കോസ്ത് അസംബ്ലി(2851 സൗത്ത് കൗണ്ടി ലൈൻ റോഡ് ) വെച്ച് നടക്കും. വൈകിട്ട് 3 മണിക്ക് ആരംഭിക്കുന്ന മീറ്റിംഗിൽ റെവ. കുഞ്ചാണ്ടി വൈദ്യൻ, റെവ. സജു തോമസ്, റെവ. ബിബിൻ ചെറിയാൻ, സിസ്റ്റർ ലിസി ജോൺസൺ എന്നിവർ ദൈവവചനം സംസാരിക്കും.
പാസ്റ്റർ ബിനു ജോൺ (വൈസ് പ്രസിഡന്റ ), പാസ്റ്റർ കെ ഓ ജോൺസൻ (പ്രസിഡന്റ്), സിസ്റ്റർ മേരി തോമസ് (കോർഡിനേറ്റർ ) എന്നിവർ വിവിധ സെഷനിൽ നടക്കുന്ന മീറ്റിംഗിന് നേതൃത്വം കൊടുക്കും. ടെക്സാസ്, ഓക്കലഹോമ,അരിസോണ, ന്യൂ മെക്സിക്കോ എന്നി സംസ്ഥാനങ്ങൾ ചേർന്നതാണ് സൗത്ത് സെൻട്രൽ റീജിയൻ.

Source: maruppacha.com

