Featured Article

ഐപിസി ഈസ്റ്റേൺ റീജിയൺ: ഫെല്ലോഷിപ്പ് മീറ്റിംഗ് സെപ്. 12-ന് ന്യൂയോർക്കിൽ

August 4, 2026 · madmin

ഐപിസി ഈസ്റ്റേൺ റീജിയൺ: ഫെല്ലോഷിപ്പ് മീറ്റിംഗ് സെപ്. 12-ന് ന്യൂയോർക്കിൽ

ഐപിസി ഈസ്റ്റേൺ റീജിയൺ: ഫെല്ലോഷിപ്പ് മീറ്റിംഗ് സെപ്. 12-ന് ന്യൂയോർക്കിൽ
ന്യൂയോർക്ക്: ഐപിസി ഈസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ന്യൂയോർക്ക് ഫെല്ലോഷിപ്പ് മീറ്റിംഗ് സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ 9.30-ന് ലെവിറ്റൗണിലുള്ള ഇന്ത്യ ക്രിസ്റ്റ്യൻ അസംബ്ലി മന്ദിരത്തിൽ (100 Periwinkle Road, Levittown, NY 11756) നടക്കും.

റവ. റെജി മാത്യു മുഖ്യ പ്രസംഗകനായിരിക്കും. ഇവാ. ജോമി ജോർജ്ജ് ഇംഗ്ലീഷിൽ സന്ദേശം നൽകും. ഐപിസി ഈസ്റ്റേൺ റീജിയൺ മലയാളം, ഇംഗ്ലീഷ് ഗായകസംഘങ്ങൾ ആരാധനയ്ക്ക് നേതൃത്വം നൽകും.

ഐപിസി ഈസ്റ്റേൺ റീജിയൻ ഭാരവാഹികളായ  പ്രസിഡന്റ് റവ. ഡോ. ഇട്ടി എബ്രഹാം (917-373-8118), വൈസ് പ്രസിഡന്റ് റവ. ജേക്കബ് ജോർജ്ജ് (917-533-5870), സെക്രട്ടറി റവ. ജോൺസൺ എബ്രഹാം (914-426-2992), ജോയിന്റ് സെക്രട്ടറി ബ്ലെസ്സൺ ജോയ് (973-902-7722), ട്രഷറർ ജോസ് ബേബി (516-728-2070) എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.

Source: onlinegoodnews.com

Malayalam English Manglish and Hindi Bible Searchend-article