Featured Article

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണം, മുഴുവന്‍ ചെലവും കേരളം വഹിക്കും: മുഖ്യമന്ത്രി

August 21, 2026 · maruppacha

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന സംസ്ഥാനത്തിന്റെ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. പുതിയ അണക്കെട്ടിന്റെ മുഴുവന്‍ ചെലവും കേരളം വഹിക്കുമെന്നും ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന സതേണ്‍ കൗണ്‍സില്‍ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയിലാണ് ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ യോഗം ചേരുന്നത്. പുതിയ ഡാം എവിടെ നിര്‍മിക്കണമെന്ന് തീരുമാനിക്കാനുള്ള പൂര്‍ണ്ണ അധികാരം തമിഴ്‌നാടിന് വിട്ടുനല്‍കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ ഡാം നിര്‍മിക്കുന്നതിനുള്ള മുഴുവന്‍ ചിലവും കേരളം വഹിക്കാമെന്ന് വാഗ്ദാനം ചെയ്തു. പുതിയ ഡാമില്‍ നിന്നുള്ള വെള്ളം പൂര്‍ണ്ണമായും തമിഴ്‌നാടിന് തന്നെ നല്‍കാമെന്നും കേരളം ഉറപ്പുനല്‍കി. അതേസമയം, നിലപാട് മാറ്റാന്‍ ഒരുക്കമല്ലെന്നാണ് തമിഴ്‌നാട് ആവര്‍ത്തിച്ചത്. ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പറഞ്ഞു. ജലനിരപ്പ് 152 അടിയാക്കിയാല്‍ മാത്രമേ തമിഴ്‌നാട്ടിലെ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുകയുള്ളൂ എന്നും വിജയ് പറഞ്ഞു.

Source: maruppacha.com

Malayalam English Manglish and Hindi Bible Searchend-article