ഭരണകൂട ഭീകരതയ്ക്കെതിരെ മാർത്തോമ്മാ മെത്രാപ്പോലീത്ത
12 കോടി ജനങ്ങളെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതിൽ മാർത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് ആശങ്ക
തിരുവല്ല: രാജ്യത്തെ മൊത്തം വോട്ടർ മാരിൽ നിന്ന് 12.4% പേരെ പുറത്താക്കി തിരഞ്ഞെടുപ്പ് നടത്തുന്നത് നീതിയുക്തമായിരിക്കുകയില്ലെന്ന് മാർത്തോമാ സഭ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മെത്രാപ്പോലീത്ത പറഞ്ഞു.
ഏതൊരു ജനാധിപത്യ സമൂഹത്തിന്റെയും അടിസ്ഥാനം സ്വാതന്ത്ര്യവും നീതിനിഷ്ഠവുമായ തെരഞ്ഞെടുപ്പുകൾ ആണ്. ഏറ്റവും ബലഹീനനമായ വ്യക്തിക്കും പങ്കാളിത്തമുള്ള തിരഞ്ഞെടുപ്പു പ്രക്രിയയിലാണ് ജനാധിപത്യം തുടിക്കുന്നത്.എന്നാൽ ഭാരതത്തിൽ സമീപകാലത്ത് നടന്ന തെരഞ്ഞെടുപ്പുകളെ പറ്റി പല ചോദ്യങ്ങളുമുണ്ട്.അർഹരായ വോട്ടർമാരെ കണ്ടെത്തി അനർഹരെ ഒഴിവാക്കാനുള്ള പ്രക്രിയയാണ്. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി ഭാരതത്തിൽ എസ്ഐആർ നടപ്പാക്കുന്നതിനെപ്പറ്റി വ്യാപകമായ പരാതികൾ ഉയർന്നിട്ടുണ്ട്. 12 കോടി ആളുകളുടെ പേരുകളാണ് വോട്ടർ പട്ടികയിൽ നിന്നും നീക്കി കളഞ്ഞത്.അതായത് രാജ്യത്തെ മൊത്തം വോട്ടർമാരിൽ നിന്ന് ഏകദേശം 12. 4% പേരെ പുറത്താക്കി. ഒരു വലിയ കൂട്ടം ആളുകളെ പുറത്താക്കിയതിനു ശേഷം നടത്തുന്ന തെരഞ്ഞെടുപ്പുകൾ എത്രമാത്രം നീതിയുക്തമായിരിക്കുമെന്ന് നാം ചിന്തിക്കണം.ഈ പ്രവണതയ്ക്കെതിരായി രാജ്യവ്യാപകമായി ശബ്ദമുയരുന്നുണ്ട്.
മാർത്തോമാ മെത്രാപ്പോലീത്ത സഭാ ജനങ്ങൾക്കുള്ള കത്തിലാണ് ഈ കാര്യം അറിയിച്ചത്.

Source: maruppacha.com

