BreakingA third-generation Graham is stepping into the fight for religious freedom—and the world is watching
News

‘ഹാർമണി ഫെസ്റ്റ് 2026’ ക്രിസ്തീയ സംഗീതസന്ധ്യ ഒക്ടോബർ 4-ന് ന്യൂയോർക്കിൽ

September 23, 2026 · maruppacha

ന്യൂയോർക്ക്: സംഗീതത്തിലൂടെ ക്രിസ്തീയ വിശ്വാസത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പങ്കുവയ്ക്കുന്ന ബ്രദേഴ്സ്  ഇൻ ഹാർമണി ക്രിസ്ത്യൻ മെൻസ് ക്വയർ ഒരുക്കുന്ന ഹാർമണി ഫെസ്റ്റ് 2026’  ഒക്ടോബർ 4 ഞായർ വൈകിട്ട് 6 മുതൽ  ന്യൂയോർക്ക് ബ്ലോവെൽറ്റ് സെൻറ് തോമസ് ഇവാഞ്ചെലിക്കൽ ചർച്ചിൽ അരങ്ങേറും.

സൌജന്യ പ്രവേശനമുള്ള സംഗീതസന്ധ്യയിൽ മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലുള്ള ക്ലാസിക്കൽ, പരമ്പരാഗത, സമകാലിക ക്രിസ്തീയ സംഗീതശൈലികളുടെ സമന്വയമായി അവതരിപ്പിക്കും.

സംഗീതത്തിനപ്പുറം ഒരു സാന്ത്വന ശുശ്രൂഷ

2023-ൽ രൂപംകൊണ്ട പങ്കുവയ്ക്കുന്ന ബ്രദേഴ്സ്  ഇൻ ഹാർമണി വിവിധ ക്രിസ്തീയ സഭാവിഭാഗങ്ങളിൽ നിന്നുള്ള പുരുഷ ഗായകസംഘമാണ്. ദൈവത്തെ സംഗീതത്തിലൂടെ മഹത്വപ്പെടുത്തുക, അംഗങ്ങളുടെ സംഗീതപ്രതിഭകൾ വളർത്തുക, വിവിധ ക്രിസ്തീയ സഭകൾക്കിടയിലെ കൂട്ടായ്മ ശക്തിപ്പെടുത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.

എന്നാൽ ഇവരുടെ സംഗീതയാത്രയെ കൂടുതൽ ശ്രദ്ധേയമാക്കുന്നത് മറ്റൊരു ദൗത്യമാണ് — നഴ്സിംഗ് ഹോമുകളിലും റീഹാബിലിറ്റേഷൻ സെന്ററുകളിലും പ്രായാധിക്യം, രോഗം, ഏകാന്തത, ദീർഘകാല ചികിത്സ തുടങ്ങിയ സാഹചര്യങ്ങളിൽ കഴിയുന്നവർക്ക് ക്രിസ്തീയ സംഗീതം പകരുന്ന സന്തോഷവും ആശ്വാസവും വളരെ വലുതാണെന്ന തിരിച്ചറിവോടെ  ഈ കലാപ്രതിഭകൾ ഇത്തരം സ്ഥാപനങ്ങളിൽ സംഗീതശുശ്രൂഷ നടത്തുന്നത്. സംഗീതം ഒരു സ്റ്റേജ് പ്രകടനം മാത്രമല്ല, മറ്റൊരാളുടെ ജീവിതത്തിലെ ഒറ്റപ്പെട്ട നിമിഷത്തിൽ സാന്ത്വനമായി മാറാനും കഴിയുമെന്ന ആശയമാണ് ഈ പ്രവർത്തനങ്ങൾക്ക് പിന്നിൽ. സംഘത്തിന്റെ ഔദ്യോഗിക ക്ഷണക്കത്തിലും nursing homes, rehabilitation centers എന്നിവിടങ്ങളിലുള്ളവർക്ക് സംഗീതത്തിലൂടെ ആശ്വാസം നൽകുക തങ്ങളുടെ ദൗത്യത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കുന്നു.

ഒരു വേദി, ഭാഷാ വൈവിധ്യം, മനപ്പൊരുത്വത്തിന്റെ സ്വരക്യം (‘One Stage. Many Languages. One Heart in Harmony.’) ഇവയാണ് പരിപാടിയുടെ ലക്ഷ്യം.

വ്യത്യസ്ത ഭാഷകളും സംഗീതപാരമ്പര്യങ്ങളും സഭാപശ്ചാത്തലങ്ങളുമുള്ളവരെ സംഗീതത്തിന്റെ പൊതുവേദിയിൽ ഒന്നിപ്പിക്കുക എന്നത് പരിപാടിയുടെ സവിശേഷതയാണ്. പെൻസിൽവേനിയ ക്വയർമാസ്റ്റർ ടിറ്റോ ജോർജ് അതിഥിയായിരിക്കും. സൗജന്യ പാർക്കിങ്ങും, സ്നേഹസദ്യയും സംഘാടകർ ക്രമീകരിച്ചിട്ടുണ്ട്

കൂടുതൽ വിവരങ്ങൾക്ക് സാമുവേൽ വർഗീസ്: (845) 216-0506. അരുൺ ആൻഡ്രൂസ് (201) 233-4252 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Malayalam English Manglish and Hindi Bible Searchend-article