ഏലിയാമ്മ ജോർജ് നിത്യതയിൽ
പിറ്റ്സ്ബർഗ്: ഏലിയാമ്മ ജോർജ് (കുഞ്ഞുമോൾ 82) പിറ്റ്സ്ബർഗിൽ വെച്ച് നിത്യതയിൽ പ്രവേശിച്ചു. പരേതനായ ജോർജ് ടി വർഗീസ് ആണ് ഭർത്താവ്. പ്രകാശ് വർഗീസ് പിറ്റ്സ്ബർഗ്, പ്രസാദ് ജോർജ് സിപി എ (മുൻ പിസിനാക് ട്രെഷറർ), കണക്ടിക്കറ്റ് എന്നിവരാണ് മക്കൾ. മരുമക്കൾ: ലിനു വർഗീസ്, മേരി ജോർജ്. ബെഞ്ചമിൻ ജോർജ്, പ്രസില്ല ജോർജ്, ജോൺ വർഗീസ്, ആൻഡ്രൂ ജോർജ്, ജോസഫ് വർഗീസ് എന്നിവർ കൊച്ചുമക്കളാണ്. തിരുവല്ല ആഞ്ഞിലിത്താനം ഐപിസി സഭാംഗമായിരുന്ന പരേത മാക്കാട്ടിൽ കുടുംബാംഗമാണ്. ശവസംസ്കാര ശുശ്രൂഷകൾ പിന്നീട്.

