BreakingA third-generation Graham is stepping into the fight for religious freedom—and the world is watching
News

ബില്ലി ഗ്രഹാമിന്റെ കൊച്ചുമകൾ ലോക മതസ്വാതന്ത്ര്യത്തിന്റെ വക്താവാകുന്നു! ഇത് ചരിത്രനിയോഗം?

September 21, 2026 · maruppacha

റവ: ജോർജ് വറുഗീസ് (ഷാജി കാരയ്ക്കൽ)

വാഷിങ്ടണ് ഡി. സി.: ഒരു കുടുംബ പൈതൃകം ചരിത്രത്തിന്റെ ഒരു നിമിഷവുമായി കണ്ടുമുട്ടുമ്പോൾ എന്തോ സംഭവിക്കുന്നുണ്ട്. ഈ ആഴ്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അന്തരിച്ച അന്താരാഷ്ട്ര സുവിഷേകൻ ബില്ലി ഗ്രഹാമിന്റെയും സുവിഷേകൻ ഫ്രാങ്ക്ളിൺ ഗ്രഹാമിന്റെയും പിൻതലമുറക്കാരി സിസി ഗ്രഹാം ലിഞ്ചിനെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനുള്ള അമേരിക്കൻ അംബാസഡർ അറ്റ് ലാർജ് ആയി നാമനിർദ്ദേശം ചെയ്തു.
സെനറ്റ് അംഗീകരിച്ചാൽ, വിശ്വസിക്കാനും ആരാധിക്കാനും തങ്ങളുടെ വിശ്വാസപ്രകാരം നിർഭയമായി ജീവിക്കാനുമുള്ള അവകാശം സംരക്ഷിക്കുന്നതിൽ അമേരിക്കയുടെ ഏറ്റവും ഉയർന്ന നയതന്ത്ര പ്രതിനിധിയായി അവർ മാറും. ഈ പദവി കഴിഞ്ഞ കുറച്ചുകാലമായി ഒഴിഞ്ഞുകിടക്കുകയാണ് . ലോകത്തിന്റെ പല ഭാഗങ്ങളിലും മതപീഡനം ഇപ്പോഴും ഗൌരവതരമായി തുടരുന്ന ഈ കാലത്ത്, ഈ നിയമനം വളരെ പ്രസക്തമാണ്.
ഈ നാമനിർദേശത്തെക്കുറിച്ച് സിസിയുടെ പ്രതികരണം: “ഇത് ഒരു വലിയ പദവിയും അവസരവുമാണ്. സെനറ്റ് അംഗീകരിച്ചാൽ, മികച്ച രീതിയിൽ സേവിക്കാനും, ലോകത്തിലെ ഏറ്റവും വിലപ്പെട്ട അവകാശങ്ങളിലൊന്നായ മതസ്വാതന്ത്ര്യം സംരക്ഷണത്തിനായി പ്രവരത്തിക്കാന് നിങ്ങളുടെ എല്ലാം പ്രാർഥന ആവശ്യമാണ്. അത് ഇപ്പോഴും പലർക്കും നിഷേധിക്കപ്പെടുന്ന ഒരു അവകാശമാണ്.”
ആത്മീയ ലോകത്തെ പരിചിത ശബ്ദം പരിചിതമാണ് സിസിയുടേത്. വർഷങ്ങളായി സമരിറ്റൻസ് പഴ്‌സിലും ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷനിലും പ്രവർത്തിച്ചു വരികെയാണ് പുതിയ അവസരം അവരെ തേടിയെത്തുന്നത്. പോഡ്കാസ്റ്റർ, ഗ്രന്ഥകാരി എന്നീ നിലയിലും പ്രസിദ്ധയാണ്. ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഫെയ്ത്ത് അഡ്വൈസറി കൗൺസിലിൽ അംഗവും, 2020ലെ റിപ്പബ്ലിക്കൻ നാഷണൽ കൺവൻഷൻ പ്രസംഗകയുമായിരുന്നു.
പിതാവ് ഫ്രാങ്ക്ലിൻ ഗ്രഹാം പറഞ്ഞത് ഇങ്ങനെ: “സിസി ഈ സ്ഥാനത്തിന് തികച്ചും യോഗ്യയാണ്. അവർ ലോകം ചുറ്റി സഞ്ചരിച്ചിട്ടുണ്ട്. മതസ്വാതന്ത്ര്യ വിഷയങ്ങൾ വർഷങ്ങളായി പഠന വിഷയാവുമാണ്. വിശാലമായ ലോകവീക്ഷണവും ആഴമുള്ള അറിവും അവർക്കുണ്ട്.”
ഇത് വെറും ഒരു രാഷ്ട്രീയ നിയമനമല്ല. ബില്ലി ഗ്രഹാമിന്റെ ലോകവ്യാപകമായ സുവിശേഷ പ്രവർത്തനങ്ങൾ, ഫ്രാങ്ക്ലിന്റെ മനുഷ്യസേവനം, ഇപ്പോൾ സിസിയുടെ പുതിയ പൊതു ശബ്ദം—ഈ മൂന്ന് തലമുറകളുടെ പൈതൃകം മനുഷ്യാവകാശങ്ങളിൽ അടിസ്ഥാനപരമായ ബന്ധപ്പെടലാണ്.
മതസ്വാതന്ത്ര്യം ലോകത്തിന്റെ വിവിധ കോണുകളിൽ ഭീഷണിയിലായിരിക്കുന്ന ഇക്കാലത്ത്, ചരിത്രത്തിൽ ഏറ്റവും അറിയപ്പെടുന്ന സുവിശേഷകന്റെ കൊച്ചുമകൾ ആ വിടവ് നികത്താൻ ക്ഷണിക്കപ്പെടുന്നു.
സെനറ്റ് അംഗീകരിക്കുമോ ഇല്ലയോ എന്നത് കാത്തിരുന്നു കാണാം. എന്നാൽ ഈ നാമനിർദ്ദേശം തന്നെ പലരിലും പ്രത്യാശ ഉണർത്തിയിരിക്കുന്നു. വിശ്വാസത്തെക്കുറിച്ച് തലമുറകളായി സംസാരിച്ച ഒരു കുടുംബത്തിൽ വളർന്ന ഒരു സ്ത്രീ, ഇപ്പോൾ ലോകമെമ്പാടുമുള്ള എല്ലാ വിശ്വാസികൾക്കും സ്വാതന്ത്ര്യസംരക്ഷണത്തിന് മുന്നോട്ട് വരുന്നു
ലോക ക്രൈസ്തവ ജനതയ്ക്ക് പ്രത്യാശ നല്കുന്നതാണ് സിസിയുടെ ഈ പുതിയ സ്ഥാനലബ്ധി.

Source: maruppacha.com

Malayalam English Manglish and Hindi Bible Searchend-article